FAMILY TREE


BIOGRAPHY



ജഗദമ്മ

ജനനം:         കുത്തിയതോട്, കോടംതുരുത്ത് ദേശത്ത് പൊട്ടക്കണ്ണൻ വെളിക്കു കിഴക്ക്(സ്കൂളിന് അടുത്ത്) മറ്റത്ത് വീട്ടിൽ സിൻറിക്കേറ്റ് മാധവൻ ലക്ഷ്മി ദമ്പതികളുടെ മൂത്ത പെണ്മകൾ.ആറു സഹോദരങ്ങളിൽ രണ്ടു പേർ ജനനത്തോടെതന്നെ മരിച്ചു.
       നീലഗിരിയിലെ ശശിധരൻ,കുമ്പളത്തെ ശാന്തമ്മ,കുത്തിയതോട് വിജയൻ എന്നിവർ കൂടെ പിറന്നവരും;    മഹിളാമണി (പൊന്നാംവെളി), രമണൻ, പുഷ്കരൻ(കോടംതുരുത്ത്), കാർത്തികേയൻ(കുണ്ടന്നൂർ) എന്നിവർ രണ്ടാനമ്മയായ ഭാർഗ്ഗവിയുടെ നാലുമക്കളണ്.
         ജഗദമ്മയ്ക്ക് രണ്ടര വയസ്സും, ശാന്തമ്മയ്ക്ക് ഒന്നര വയസ്സും ഉള്ളപ്പോൾ അമ്മ ലക്ഷ്മിക്ക് വസൂരി വന്ന് മരിച്ചു. അച്ഛൻ മാധവനെ തിരക്കി കോട്ടയത്ത് പോയപ്പോൾ, എന്തോ കണ്ട് പേടിച്ച് പനി വന്നാണ് മരിച്ചത് എന്നും കഥയുണ്ട്.
         അച്ഛൻ കുത്തിയതോട്ടിൽ സിനിമാ കൊട്ടകയുടെ അടുത്തും, പിഷാരത്ത് വിളഞ്ഞൂർ കിഴക്കും, പാണാവള്ളി ഒളേപ്പിലും ചായക്കട നടത്തി.
         ജഗദമ്മക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ അച്ഛൻ കടുത്ത വയറു വേദനയെ തുടർന്ന് മരിച്ചു. അച്ഛൻ മരിച്ച ശേഷം കുത്തിയതോട് മംഗലത്ത് വീട്ടിൽ ഭൈമിയമ്മയുടെ വീട്ടിലേക്ക് താമസം മാറി. വിവാഹവും അവിടെ വച്ചു തന്നെ നടത്തി.

         പഴഞ്ചൊല്ലുകൾ പറയുമ്പോൾ പണ്ട് ആരാണ്ടോ പറഞ്ഞതുപോലെ എന്ന് ചേർത്തു പറയുന്നത് ജഗദമ്മയുടെ ഒരു ശൈലിയാണ്.
         അമ്മ എപ്പോഴും പറയാറുള്ള ചില ചൊല്ലുകൾ:
അന്നു മറപ്പതേ പറയാവൂ,
ആണ്ടു മറപ്പത് പറയരുത്.

തീകൊണ്ട് പുര വെന്താലും
തീ കൂടാതെ പൊറുക്കാൻ മേല.

         ഈണം ഒപ്പിച്ച് അവിടുന്ന് പാടുന്ന ഈരടികൾ അതീവ ആസ്വാദ്യമാണ്.
എന്തു കളി എന്തു ചിരി
എൻറെ ഭഗവാനേ
കാടുമറയുമ്പോഴൊരു
പാവകളി പോലെ

ചക്കരക്കുട്ടീ കുർ
നാഴി പയറെകുർ
പയറു വറുത്തത് ഞാനറിഞ്ഞില്ലെ
പയറു കുറർഞ്ഞതും ഞാനറിർഞ്ഞില്ലെ
ചക്കരക്കുട്ടീ കുർ
നാഴി പയറെ കുർ.