ജഗദമ്മയെ കാണാൻ 'കാർത്തി' അമ്മുമ്മ വന്നിരുന്നു പ്രായംകൊണ്ട് മുതിർന്ന ആളാണെങ്കിലും (ജഗദമ്മയുടെ ഇളയമ്മയാണ്) അമ്മൂമ്മയ്ക്ക് നടക്കാനും ആൾക്കാരെ തിരിച്ചറിയാനും സാധിക്കുന്നുണ്ട്. പക്ഷേ ജഗദമ്മയ്ക്ക് നടക്കാൻ സാധിക്കുന്നില്ല. കാലുകൾ രണ്ടും മന്ത് പോലെ വീർത്ത് വന്നിരിക്കുകയാണ്. ചില ഓർമ്മപിശകുകളും ഇപ്പോൾ സാധാരണയായി കാണുന്നുണ്ട്. ബന്ധുക്കളെ ഓർക്കുന്നുണ്ടെങ്കിലും ഒരു മൗനം എപ്പോഴും മുഖത്ത് നിഴലിക്കുന്നതായി തോന്നുന്നുണ്ട്. ഒരാഴ്ചയായി ഡോക്ടറുടെ നിരീക്ഷണത്തിലാണ്. പരിശോധനയിൽ രക്തത്തിലെ യൂറിയയുടെ അളവ് കൂടിയിരിക്കുന്നതായി കണ്ടു. ഇത് കിഡ്നിയുടെ പ്രവർത്തനത്തിലുള്ള പിഴവ് മൂലമാണെന്നാണ് നിഗമനം. ഉറക്കം എണീക്കുമ്പോൾ മുഖത്തു മുഴുവൻ നീര് വച്ചിരിക്കുന്നത് വളരെ പേടിപ്പെടുത്തുന്ന കാഴ്ചയാണ്. എപ്പോഴും ഉറക്കച്ചടവാണ്,
മൂത്രതടസ്സവും ഉള്ളതായി കണ്ടുവരുന്നു.