ഞങ്ങൾ പണ്ടുതൊട്ടേ ചക്കരയും പീരയുമാണ്. എന്റെ വളർത്തമ്മയാണ് ജഗദമ്മ. ചെറുപ്പത്തിൽ എനിക്ക് അമ്മയുടെ കൂടെ കിടക്കുന്നതിനേക്കാൾ ജഗദമ്മയോടൊപ്പം ഉറങ്ങുന്നതായിരുന്നു ഇഷ്ടം. ജഗദമ്മ എവിടെപ്പോയാലും കൂടെ വേതാളമായി ഞാനും ഉണ്ടാവും. പെറ്റ് കയ്യിലേക്ക് വാങ്ങിയന്നുതൊട്ട് ഒപ്പം കൂടിയതാണ് ഞാൻ.നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ ചൊറിയും ചിരങ്ങും ആയി മൂക്കളയും ഒലിപ്പിച്ചു നടന്ന എന്നെ ഇത്രകണ്ട് സ്നേഹിച്ച ഒരു വ്യക്തി ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല.