The Fallen Angel Was Recalled

വർണ്ണം കോരി വിതറി പാറിപ്പറന്ന ചിത്രശലഭമേ...
നിൽപ്പൂ ഞാൻ സ്തബ്ധനായി...
നിൻ മിഴിയിലെ അഭ്രപാളിയിൽ ഒരു മനോഹര ചിത്രമായി പതിയുവാൻ...
പുനർജന്മത്തിൽ നമ്മുടെ പൊക്കിൾകൊടി അറുക്കുവാൻ അനുവദിക്കില്ല
എൻ ഞരമ്പ്തുടിക്കുവോളം...
നിന്റെ പിറക്കാസന്താനമായി മരിക്കാ
മറുപിള്ളയായി ചുമക്കുമോ എന്നെ നിന്നുദരത്തിൽ...
മണ്ണിൽ വീണു പിടയുവോളം...

Miss u #പാവക്കുട്ടി





JAGADAMMAnoop

          ഞങ്ങൾ പണ്ടുതൊട്ടേ ചക്കരയും പീരയുമാണ്. എന്റെ വളർത്തമ്മയാണ് ജഗദമ്മ. ചെറുപ്പത്തിൽ എനിക്ക് അമ്മയുടെ കൂടെ കിടക്കുന്നതിനേക്കാൾ ജഗദമ്മയോടൊപ്പം ഉറങ്ങുന്നതായിരുന്നു ഇഷ്ടം. ജഗദമ്മ എവിടെപ്പോയാലും കൂടെ വേതാളമായി ഞാനും ഉണ്ടാവും. പെറ്റ് കയ്യിലേക്ക് വാങ്ങിയന്നുതൊട്ട് ഒപ്പം കൂടിയതാണ് ഞാൻ.നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ ചൊറിയും ചിരങ്ങും ആയി മൂക്കളയും ഒലിപ്പിച്ചു നടന്ന എന്നെ ഇത്രകണ്ട് സ്നേഹിച്ച ഒരു വ്യക്തി ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല.

Karthi Grandma Visited Jagadamma

      ജഗദമ്മയെ കാണാൻ 'കാർത്തി' അമ്മുമ്മ വന്നിരുന്നു പ്രായംകൊണ്ട് മുതിർന്ന ആളാണെങ്കിലും (ജഗദമ്മയുടെ ഇളയമ്മയാണ്)  അമ്മൂമ്മയ്ക്ക് നടക്കാനും ആൾക്കാരെ തിരിച്ചറിയാനും സാധിക്കുന്നുണ്ട്. പക്ഷേ ജഗദമ്മയ്ക്ക് നടക്കാൻ സാധിക്കുന്നില്ല. കാലുകൾ രണ്ടും മന്ത് പോലെ വീർത്ത് വന്നിരിക്കുകയാണ്. ചില ഓർമ്മപിശകുകളും ഇപ്പോൾ സാധാരണയായി കാണുന്നുണ്ട്. ബന്ധുക്കളെ ഓർക്കുന്നുണ്ടെങ്കിലും ഒരു മൗനം എപ്പോഴും മുഖത്ത് നിഴലിക്കുന്നതായി തോന്നുന്നുണ്ട്. ഒരാഴ്ചയായി ഡോക്ടറുടെ നിരീക്ഷണത്തിലാണ്. പരിശോധനയിൽ രക്തത്തിലെ യൂറിയയുടെ അളവ് കൂടിയിരിക്കുന്നതായി കണ്ടു. ഇത് കിഡ്നിയുടെ പ്രവർത്തനത്തിലുള്ള പിഴവ് മൂലമാണെന്നാണ് നിഗമനം. ഉറക്കം എണീക്കുമ്പോൾ മുഖത്തു മുഴുവൻ നീര് വച്ചിരിക്കുന്നത് വളരെ പേടിപ്പെടുത്തുന്ന കാഴ്ചയാണ്. എപ്പോഴും ഉറക്കച്ചടവാണ്,
മൂത്രതടസ്സവും ഉള്ളതായി കണ്ടുവരുന്നു.

Family Get-together

      Every Sunday is a Family Get-together.Friends and relatives visit her frequently.She has always some thing to share and to talk about.
    I think she is the most respected lady in Ezhupunna village.She used to visit and ran errands for her beloved and neighbours.And it is the time for payback.
       They talk for long time.They smile...they cry...they share their feelings.
            Sometimes I feel they are talking some foreign language.It is too difficult to synthesise when it comes to Gossips.

Jagadamma with Guru Prasad

She always show interest in cooking.Aspecially during wedding ceremony.She is an expert in preparing Fish and Veg.She wanted everyone visit her dailyand ask her about health and illness.She is suffering from pain of Arthritis.Both her legs are affected.She is struggling even to go to toilet.On the day of wedding Guru Prasad visited her and she blessed him with all heart.

FAMILY TREE


BIOGRAPHY



ജഗദമ്മ

ജനനം:         കുത്തിയതോട്, കോടംതുരുത്ത് ദേശത്ത് പൊട്ടക്കണ്ണൻ വെളിക്കു കിഴക്ക്(സ്കൂളിന് അടുത്ത്) മറ്റത്ത് വീട്ടിൽ സിൻറിക്കേറ്റ് മാധവൻ ലക്ഷ്മി ദമ്പതികളുടെ മൂത്ത പെണ്മകൾ.ആറു സഹോദരങ്ങളിൽ രണ്ടു പേർ ജനനത്തോടെതന്നെ മരിച്ചു.
       നീലഗിരിയിലെ ശശിധരൻ,കുമ്പളത്തെ ശാന്തമ്മ,കുത്തിയതോട് വിജയൻ എന്നിവർ കൂടെ പിറന്നവരും;    മഹിളാമണി (പൊന്നാംവെളി), രമണൻ, പുഷ്കരൻ(കോടംതുരുത്ത്), കാർത്തികേയൻ(കുണ്ടന്നൂർ) എന്നിവർ രണ്ടാനമ്മയായ ഭാർഗ്ഗവിയുടെ നാലുമക്കളണ്.
         ജഗദമ്മയ്ക്ക് രണ്ടര വയസ്സും, ശാന്തമ്മയ്ക്ക് ഒന്നര വയസ്സും ഉള്ളപ്പോൾ അമ്മ ലക്ഷ്മിക്ക് വസൂരി വന്ന് മരിച്ചു. അച്ഛൻ മാധവനെ തിരക്കി കോട്ടയത്ത് പോയപ്പോൾ, എന്തോ കണ്ട് പേടിച്ച് പനി വന്നാണ് മരിച്ചത് എന്നും കഥയുണ്ട്.
         അച്ഛൻ കുത്തിയതോട്ടിൽ സിനിമാ കൊട്ടകയുടെ അടുത്തും, പിഷാരത്ത് വിളഞ്ഞൂർ കിഴക്കും, പാണാവള്ളി ഒളേപ്പിലും ചായക്കട നടത്തി.
         ജഗദമ്മക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ അച്ഛൻ കടുത്ത വയറു വേദനയെ തുടർന്ന് മരിച്ചു. അച്ഛൻ മരിച്ച ശേഷം കുത്തിയതോട് മംഗലത്ത് വീട്ടിൽ ഭൈമിയമ്മയുടെ വീട്ടിലേക്ക് താമസം മാറി. വിവാഹവും അവിടെ വച്ചു തന്നെ നടത്തി.

         പഴഞ്ചൊല്ലുകൾ പറയുമ്പോൾ “പണ്ട് ആരാണ്ടോ പറഞ്ഞതുപോലെ” എന്ന് ചേർത്തു പറയുന്നത് ജഗദമ്മയുടെ ഒരു ശൈലിയാണ്.
         അമ്മ എപ്പോഴും പറയാറുള്ള ചില ചൊല്ലുകൾ:
“അന്നു മറപ്പതേ പറയാവൂ,
ആണ്ടു മറപ്പത് പറയരുത്.”

“തീകൊണ്ട് പുര വെന്താലും
തീ കൂടാതെ പൊറുക്കാൻ മേല.”

         ഈണം ഒപ്പിച്ച് അവിടുന്ന് പാടുന്ന ഈരടികൾ അതീവ ആസ്വാദ്യമാണ്.
“ എന്തു കളി എന്തു ചിരി
എൻറെ ഭഗവാനേ
കാടുമറയുമ്പോഴൊരു
പാവകളി പോലെ”

“ചക്കരക്കുട്ടീ കുർ
നാഴി പയറെകുർ
പയറു വറുത്തത് ഞാനറിഞ്ഞില്ലെ
പയറു കുറർഞ്ഞതും ഞാനറിർഞ്ഞില്ലെ
ചക്കരക്കുട്ടീ കുർ
നാഴി പയറെ കുർ.”